Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amarambalam

ക​ര​ടി​പ്പേ​ടി​യി​ൽ അ​മ​ര​മ്പ​ലം; തേ​ന്‍​പെ​ട്ടി​ക​ള്‍ ന​ശി​പ്പി​ച്ചു

മ​ല​പ്പു​റം: ഒ​രി​ട​വേ​ള​ക്ക് ശേ​ഷം അ​മ​ര​മ്പ​ല​ത്ത് വീ​ണ്ടും ക​ര​ടി​യി​റ​ങ്ങി. ചു​ള്ളി​യോ​ട് നാ​ട്ട​ക്ക​ല്ല് ക​രി​മ്പ​ന​ക്ക​ല്‍ മു​ഹ​മ്മ​ദി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ ക​ര​ടി നി​ര​വ​ധി തേ​ന്‍​പെ​ട്ടി​ക​ള്‍ ന​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ക​ര​ടി വ്യാ​പ​ക​മാ​യി തേ​ന്‍​പെ​ട്ടി​ക​ള്‍ ന​ശി​പ്പി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മു​ഹ​മ്മ​ദി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ ക​ര​ടി 24ഓ​ളം തേ​ന്‍​പെ​ട്ടി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ഏ​ക​ദേ​ശം ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ര്‍​ഷ​ക​നു​ണ്ടാ​യ​ത്.

ച​ക്കി​ക്കു​ഴി വ​നം വ​കു​പ്പ് ഓ​ഫീ​സി​ല്‍ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് തേ​ള്‍​പ്പാ​റ, പു​ഞ്ച പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ര​ടി ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട‌‌​ർ​ന്ന് കൂ​ട് വെ​ച്ചി​രു​ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​രു​ന്നി​ല്ല.

 

Latest News

Up